തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ പാപ്പാൻമാർക്കും കോവിഡ് പരിശോധന നിർബന്ധം. പാപ്പാൻമാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കാൻ അനുവദിക്കുകയുള്ളെന്ന് വനംവകുപ്പ് അറിയിച്ചു.
ആനകളുടെ ശാരീരികക്ഷമതയും പരിശോധിക്കും. ആനകളെ പരിശോധിക്കാൻ നാൽപത് അംഗ സംഘത്തെ നിയോഗിച്ചു. ആനകളുടെ പാപ്പാൻമാർ പരിശോധനയ്ക്ക് വിധേയരാകുകയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
ആനയ്ക്കൊപ്പമുള്ള മൂന്ന് പാപ്പാൻമാരും കോവിഡ് നെഗറ്റീവ് ആയിരിക്കണം. ആരെങ്കിലും ഒരാൾ പോസിറ്റീവ് ആയാൽ ആനയെ പൂരത്തിൽ പങ്കെടുപ്പിക്കാൻ കഴിയില്ല. മാത്രമല്ല, ഒരാൾ പോസിറ്റീവ് ആയാൽ മറ്റു പാപ്പാൻമാർ ക്വാറൻറീനിൽ പോകുകയും വേണം.