പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
94

പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം വീട്ടിൽ ഷാജിയുടെ മൃതദ്ദേഹമാണ് കണ്ടെത്തിയത്.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായി കടലിൽ നിന്നും മൃതദേഹം എടുത്ത് മുതലപ്പൊഴി ഹാർബറിൽ എത്തിച്ചു.തുടർന്ന് പോസ്റ്റ്മാർട്ടത്തിനും മറ്റ് നടപടികൾക്കുമായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷാജി മുതലപ്പൊഴി കായലിൽ വീഴുന്നത്.