Monday
12 January 2026
24.8 C
Kerala
HomeSportsടീമിന്റെ വിവരങ്ങൾ ചോർത്തി; ഹീത്ത് സ്ട്രീക്കിന് 8 വർഷം വിലക്ക്

ടീമിന്റെ വിവരങ്ങൾ ചോർത്തി; ഹീത്ത് സ്ട്രീക്കിന് 8 വർഷം വിലക്ക്

വാതുവയ്പുകാർക്കു വിവരങ്ങൾ കൈമാറിയെന്ന കുറ്റത്തിനു സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പരിശീലകനുമായ ഹീത്ത് സ്ട്രീക്കിന് (47) രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ 8 വർഷത്തെ വിലക്കേർപ്പെടുത്തി.

ദേശീയ ടീമിന്റെയും വിവിധ ട്വന്റി20 ലീഗ് ടീമുകളുടെയും പരിശീലകനായി ജോലി ചെയ്ത കാലത്താണു സ്ട്രീക്ക് വാതുവയ്പുകാരുമായി ഇടപാടുകൾ നടത്തിയതെന്ന് ഐസിസി അറിയിച്ചു.

2018ൽ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് കോച്ചായി ജോലി ചെയ്തപ്പോൾ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ വാതുവയ്പുകാരനനു കൈമാറിയതായും ആരോപണമുണ്ട്.

RELATED ARTICLES

Most Popular

Recent Comments