റൗൾ കാസ്ട്രോ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനമൊ‍ഴിഞ്ഞു ; മിഗ്യൂൽ ഡിയസ്ക്വനൽ പുതിയ അധ്യക്ഷന്‍

0
88

ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം റൗൾ കാസ്ട്രോ ഒഴിഞ്ഞു. 2018ൽ ക്യൂബയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമ്പോൾതന്നെ മൂന്ന് വർഷത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു.

നിലവിലെ ക്യൂബൻ പ്രസിഡന്‍റായ മിഗ്യൂൽ ഡിയസ്ക്വനൽ റൗളിന്‍റെ പിൻഗാമിയാകും.ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്ട്രോയാണ് രാജ്യത്തെ കാസ്ട്രോ യുഗത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ റൗള്‍ കാസ്ട്രോ സ്ഥാനം ഒഴിയുന്നതോടെ അറുപത് വർഷം നീണ്ടു നിന്ന കാസ്ട്രോ യുഗത്തിന് കൂടിയാണ് ക്യൂബയിൽ അന്ത്യമാകുന്നത്.

ഫി‍ദൽ കാസ്ട്രോയുടെ ഇളയസഹോദരനാണ് റൗൾ കാസ്ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍. ഫിദലിന്‍റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.