കൊവിഡ് വ്യാപനം: ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

0
81

എറണാകുളം ജില്ലയിലെ അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൊവിഡ് വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

മാർക്കറ്റിലേക്ക് പൊതുജനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വ്യാപാരം നടത്തുന്നത് കണ്ടെത്തിയാൽ കടകളടപ്പിക്കും.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു ലോറി ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കും. സ്വകാര്യ ബസുകളിൽ നിർത്തി യാത്ര അനുവദിക്കുന്ന ജീവനക്കാർക്കും ബസുടമകൾക്കുനതിരെ നടപടി തുടങ്ങിയിട്ടുണ്ട്.ഇതിന് പുറമെ, കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിൽ പൊതുചടങ്ങുകൾ നിരീക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.