രാജ്യത്തെ ട്രെയിൻ യാത്രികർക്ക് മുഖാവരണം കേന്ദ്ര സർക്കാർ നിർബന്ധമാക്കി. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി. മാസ്ക് ധരികകാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴയീടാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
ട്രെയിനിനുള്ളിൽ യാത്രക്കാർ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ റെയിൽവേ പോലീസിന്റെ പരിശോധനയുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധയുണ്ടായത്. ആയിരത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായതോടെ ട്രെയിനിലും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു.