ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു. 140,502,812 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും ചേർന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
3,011,472 പേർ ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോൾ 119,321,839 രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 827,870 പേർക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതേസമയത്ത് 12,485 പേർ രോഗം ബാധിച്ച് മരിച്ചു.
18,100,439 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 107,020 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്.
ആഗോള വ്യാപകമായി 24 രാജ്യങ്ങളിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകൾ.