കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കുംഭമേള പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു.
കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും മോഡി പറഞ്ഞു.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസിമാർ രംഗത്തെത്തിയത്.
അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും . നേരത്തേ ഏപ്രിൽ 30വരെ കുംഭമേള നടത്താനായിരുന്നു തീരുമാനം.