തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന ; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

0
144

കേരളത്തിലും രാജ്യത്തെമ്പാടും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. കേരളത്തിലെ വർധനവിന്റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിയും കൂടുതൽ കൊവിഡ് വാക്സീൻ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് 50 ലക്ഷം കൊവിഡ് വാക്സീൻ ഉടൻ വേണം. വലിയ തോതിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചാൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർ വീടുകളിൽ തന്നെ കഴിയണം. ആശുപത്രികൾ പൂർണസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് തൃശ്ശൂർ പൂരത്തിന് അനുമതി നൽകിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പൂരം ഒഴിവാക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.