വൈഗയുടെ മരണം; സനു മോഹന്‍ കൊല്ലൂരിൽ , സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
78

മുട്ടാർ പുഴയിൽ വൈഗ എന്ന പതിമൂന്ന് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനൂ മോഹനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സനു മോഹൻ മൂകാംബികയിലുണ്ടെന്ന് കണ്ടെത്തി. മൂകാംബികയിലെ സ്വകാര്യ ലോഡ്ജിൽ നിന്നുളള ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചു.

സനു മോഹൻ ഹോട്ടൽ ലോബിയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചു . റോഡിലൂടെ നടന്നുപോകുന്ന വീഡിയോയും കിട്ടിയിട്ടുണ്ട്.

കൊല്ലൂരിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ ബിൽ നൽകുന്നതിനിടെ തർക്കമുണ്ടാകുകയും ജീവനക്കാർ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി സനു മോഹൻ മൂകാംബികയിലെ ലോഡ്ജിൽ കഴിയുകയാണഅ. തുടർന്ന് പൊലീസ് സംഘവും മൂകാംബികയിൽ എത്തിയിരുന്നു. തുടർന്ന് ഹോട്ടലിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.