ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്: സുരക്ഷ ശക്തം

0
152

പശ്ചിമ ബംഗാളിലെ 45 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 പർഗാന, പൂർവ്വ ബർദ്ധമാൻ, നാദിയ ജൽപാൽഗുരി ഡാർജിലിംഗ്, കിളിമ്പോഗ് ജില്ലകളിലെ 15789 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 853 കമ്പനി സായുധ സേനയെ വിന്യസിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരുടെ റാലികളും ഇന്ന് ഉണ്ടാകും.