കോവിഡ്‌ രണ്ടാംതരംഗം നവജാതശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും‌ ഭീഷണി : ശിശുരോഗ വിദഗ്‌ധർ

0
82

കോവിഡ്‌ രണ്ടാംതരംഗം നവജാതശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും‌ ഭീഷണിയെന്ന്‌ ‌ശിശുരോഗ വിദഗ്‌ധർ.ഒന്നുമുതൽ അഞ്ചു‌ വയസ്സുവരെ പ്രായക്കാർ വലിയ വെല്ലുവിളിയാണ്‌ നേരിടുന്നതെന്ന്‌ ഡൽഹി ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധൻ ഡോ. ധീരേൻ ഗുപ്‌ത പറഞ്ഞു.

രണ്ടാംതരംഗത്തിൽ താരതമ്യേന കൂടുതൽ കുഞ്ഞുങ്ങൾ രോഗബാധിതരാകുന്നെന്ന്‌ എൽഎൻജെപി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോ. റിതു സക്‌സേന പറഞ്ഞു. ‘ജനിച്ച്‌ ദിവസങ്ങൾമാത്രമായ കുഞ്ഞിനും രോഗം വന്നിട്ടുണ്ട്‌’ അവർ പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ കോവിഡ്‌ രോഗിയായ അമ്മയ്‌ക്ക്‌ ജനിച്ച 15 ദിവസംമാത്രം പ്രായമുള്ള കുഞ്ഞ്‌ കോവിഡിന്‌ ഇരയായത്‌ വാർത്തയായിരുന്നു.

അതിനാൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും കുട്ടികളെ അനാവശ്യമായി പൊതുയിടങ്ങളിൽ കൊണ്ടുപോകരുതെന്നും ശിശുരോഗ വിദഗ്‌ധർ പറയുന്നു.