പിണറായിക്കെതിരായ വി മുരളീധരന്റെ പരാമർശം ഞെട്ടിയ്ക്കുന്നതെന്നു ചിദംബരം ; നികൃഷ്ടമെന്നു കമലഹാസൻ

0
171

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ ‘കോവിഡിയറ്റ്’ പരാമർശം ഞെട്ടിയ്ക്കുന്നതാണെന്നു പ്രമുഖ കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

അസ്വീകാര്യമായ ഈ പരാമർശം നടത്തിയ മന്ത്രിയെ ശാസിക്കാൻ ബിജെപി നേതൃത്വത്തിൽ ആരുമില്ലേ എന്നും ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ചിദംബരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും മുരളീധരനെ അപലപിച്ചും ഒട്ടേറെപ്പേർ ഈ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.

” നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ?…അവർ അനുഭവിക്കാതിരിക്കില്ല “-എന്നാണു നടൻ കമലഹാസൻ പ്രതികരിച്ചത്.