പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

0
110

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. നാലാം ഘട്ട വോട്ടെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

853 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും. ഇതിൽ 283 കമ്പനി സേനയെ, 24 പർഗനാസ് ജില്ലയിൽ മാത്രമായി വിന്യസിക്കാനാണ് തീരുമാനം.

ഇത് മുൻ ഘട്ടങ്ങളിൽ വിന്യസിച്ച സേനകളേക്കാൾ കൂടുതലാണ്. അഞ്ചാം ഘട്ടത്തിൽ, 6 ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.