ആർ എസ് എസിന്റെ മനുഷ്യത്വ വിരുദ്ധമായ ക്രൂരതയ്‌ക്കെതിരെ എല്ലാവരും മുന്നോട്ട് വരണം : എ വിജയരാഘവൻ

0
78

ആലപ്പുഴ വള്ളികുന്നത്ത് പടയണിവെട്ടം ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്‌എസുകാർ നടത്തിയ അഭിമന്യുവിന്റെ പൈശാചികമായ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.

ക്രൂരമായ ഇത്തരം കൊലപാതകങ്ങൾ നടത്താൻ ഉത്സവനാളോ അമ്പല മുറ്റമോ വിഷുപോലുള്ള വിശേഷ ദിവസമോ ആർ എസ് എസിന് തടസമല്ല, അതൊക്കെ അവർ ഒരു മറയാക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.

ആലപ്പുഴ വയലാറിൽ ശാഖയിൽ ചെല്ലാത്തതിന് അനന്തു എന്ന ഒരു പതിനഞ്ചു വയസുകാരനെ ഏതാനും മാസങ്ങൾക്കു മുൻപ് ആർ എസ് എസ് ക്രിമിനൽ സംഘം കൊലചെയ്തിരുന്നുവെന്നും നാട്ടിൽ സമാധാനം പുലരാൻ ഒരുവിധത്തിലും ആർ എസ്‌എസ് അനുവദിക്കില്ല എന്ന നിലയാണ് വന്നിട്ടുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു.

ചെറിയ കുട്ടികളെപ്പോലും ഭീകരമായ രീതിയിൽ കുത്തിക്കൊലപ്പെടുത്തുന്ന ആർ എസ് എസിന്റെ മനുഷ്യത്വ വിരുദ്ധമായ ക്രൂരതയ്‌ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും അഭിമന്യുവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പിൽ എ വിജയരാഘവൻ പറഞ്ഞു.

എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്നു വള്ളികുന്നം അമൃത എച്ച്‌എസ്‌എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആഭിമന്യു. അഭിമന്യുവിനോടൊപ്പം ഉണ്ടായിരുന്ന ആദർശ് ലാൽ(18) കുത്തേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.വള്ളികുന്നം മങ്ങാട്ട് കാശിനാഥനും (15) വെട്ടേറ്റു.