വിദ്വേഷ പ്രസംഗം; ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ തെരഞ്ഞെടുപ്പ്​ പ്രചാരണ വിലക്ക്​

0
181

വിദ്വേഷ പ്രസംഗം നടത്തിയ പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിന്​ 24 മണിക്കൂർ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ വിലക്ക്​. ഏപ്രിൽ 15 രാത്രി ഏഴുതൊട്ട്​ ഏപ്രിൽ 16ന്​ ഏഴുവരെയാണ്​ വിലക്ക്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന്​ ദിലീപ്​ ഘോഷിന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ നോട്ടീസ്​ അയച്ചിരുന്നു.

ഘോഷിൻറെ പ്രസംഗം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന്​ ​പെരുമാറ്റച്ചട്ടലംഘനത്തിന്​ വിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു.

കൂച്ച്‌​ ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട ദിലീപ്​ ഘോഷിൻറെ പരാമർശമാണ്​ വിവാദമായത്​. വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെടുകയും ഏ​ഴുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.തെ​രഞ്ഞെടുപ്പ്​ പുരോഗമിക്കേ സംസ്​ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ദിലീപ്​ ഘോഷിൻറെ പരിപാടികളും റാലികളും നിശ്ചയിച്ചിരുന്നു. വിലക്ക്​ വന്നതോടെ വെള്ളിയാഴ്ചത്തെ പരിപാടികളിൽ ദിലീപ്​ ഘോഷിൻറെ സാന്നിധ്യമുണ്ടാകില്ല.