ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക്

0
137

വിഷുദിനത്തിന്‍റെ രാത്രിയില്‍ ആര്‍എസ്സുകാര്‍ ഉത്സവപ്പറമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മുതശരീരം ഇന്ന് സംസ്കരിക്കും.

10 മണിയോടുകൂടി മോർച്ചറിയിൽ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുക. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.

വിഷുദിനത്തിന്‍റെ അന്ന് രാത്രി സഹോദരന്‍ അനന്ദുവിനെ അന്വേഷിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയത്. വയറില്‍ ആ‍ഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തങ്ങളുടെ കുഞ്ഞുമകന്‍റെ ചേതനയറ്റ ശരീരം ചിത്രങ്ങളില്‍ കണ്ടപ്പോള്‍ തന്നെ വിങ്ങിപ്പൊട്ടിയ വള്ളികുന്നും അവന്‍റെ അവസാനയാത്രയെ എങ്ങനെ സ്വീകരിക്കുമെന്നത് ഏറെ വൈകാരികമാണ്.

ഇന്നലെ തങ്ങള്‍ക്കൊപ്പം പരീക്ഷയെ‍ഴുതേണ്ടിയിരുന്ന ഒന്നിച്ച് കളിക്കേണ്ടിയിരുന്ന പഠിക്കേണ്ടിയിരുന്ന പ്രിയപ്പെട്ട അഭിയെ കാത്തിരിക്കുകയാണ് അവന്‍റെ കൂട്ടുകാരും.