അഭിമന്യു വധം : മുഖ്യപ്രതി സജ്‌ ജിത്ത്‌ കീഴടങ്ങി

0
101

ആലപ്പുഴ വള്ളിക്കുന്നത്‌ 15 വയസുള്ള അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രതി ആർഎസ്‌എസ്‌ പ്രവർത്തകൻ സജ്‌ ജിത്ത്‌ പൊലീസിൽ കീഴടങ്ങി.

പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനിലാണ്‌ കീഴടങ്ങിയത്‌. പ്രതിയെ കായംകുളം പൊലീസിന്‌ കൈമാറും .

സജ് ജിത്ത് ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വള്ളിക്കുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ആർഎസ്‌എസ്‌ പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊല്ലുകയായിരുന്നു.

വള്ളിക്കുന്നം അമൃതാ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായിരുന്ന അഭിമന്യു പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകനാണ്‌ .

അഭിമന്യുവിനെ കുത്തുന്നത്‌ കണ്ട്‌ ഓടിയെത്തിയ വള്ളിക്കുന്നം സ്വദേശികളായ കാശിനാഥൻ (16), ആദർശ്‌ ലാൽ (18)എന്നിവർക്കും ഗുരുതരമായി കുത്തേറ്റിട്ടുണ്ട്‌.