അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ സെപ്റ്റംബർ 11ഓടെ പൂർണമായും പിൻവലിക്കാൻ അമേരിക്ക. സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.
നാറ്റോ അഫ്ഗാൻ മിഷൻറെ ഭാഗമായി കുറഞ്ഞത് 2,500 യുസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. എന്നാൽ അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 3,500ഓളം സൈനികർ അഫ്ഗാനിലുണ്ട്.
യുഎസ് സൈന്യത്തിൻറെ പിന്മാറ്റത്തിന് മുന്നോടിയായി കാബൂളിൽ വച്ച് സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അഫ്ഗാനിസ്ഥാനിലെ നേതാക്കൾ അറിയിച്ചു. ബുധനാഴ്ച അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗാനി, ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചിരുന്നു.
അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പിൻമാറ്റം സുഗമമാക്കുമെന്നും അഷ്റഫ് ഗാനി അറിയിച്ചു.രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാൻ അഫ്ഗാനിസ്ഥാനിലെ സേന ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.