ആർ എസ് എസിന്റെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളം മുന്നിട്ടിറങ്ങണം: എം എ ബേബി

0
99

ആർ എസ് എസിന്റെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളം മുന്നിട്ടിറങ്ങണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഒരു പിഞ്ചു ബാലൻറെ വയറ്റിൽ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാൻ മടിക്കാത്തവരാണ് ആർ എസ് എസുകാരെന്നും എം എ ബേബി ഫേസ്‌ബുക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു എന്ന പതിനഞ്ചുകാരനെ ആർ എസ് എസുകാർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഒരു പിഞ്ചു ബാലൻറെ വയറ്റിൽ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാൻ മടിക്കാത്തവരാണ് ആർ എസ് എസുകാർ.

ഒരു നൂറ്റാണ്ടായി ഇന്ത്യയെങ്ങും അവർ നടത്തിയ കൊലപാതകങ്ങളും വർഗീയ കലാപങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. കാൻസർ ബാധിച്ച് അമ്മ മരിച്ചു പോയ, സ്കൂൾ വിദ്യാർത്ഥിയായ എസ് എഫ് ഐ പ്രവർത്തകനെയാണ് ഇവിടെ കൊന്നിരിക്കുന്നത്. ആർ എസ് എസിന്റെ ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കേരളസമൂഹം മുന്നോട്ടിറങ്ങണം.

അമ്പലങ്ങളെ കൊലക്കളമാക്കുന്ന ആർ എസ് എസ് രീതി ഈ സംഭവത്തിലും ആവർത്തിക്കുന്നു. അമ്പലങ്ങളും ഉത്സവങ്ങളും വിശ്വാസികളുടെ കാര്യങ്ങളാണ്. ആർഎസ്എസിന് അവരുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനുള്ള ഇടമല്ല അമ്പലങ്ങൾ. വിഷു ഉത്സവവേളയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. വിഷു നമ്മുടെ പുതുവർഷ ഉത്സവമാണ്. ഈ ശുഭവേളയിലും കൊലക്കത്തിയുമാണ് ആർ എസ് എസുകാർ അമ്പലത്തിൽ വരുന്നത്.

കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി കേരളം ഇത്തരം കൊലപാതകങ്ങൾ ക്കെതിരെ ഒരു നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൊലപാതകം രാഷ്ട്രീയം അല്ല. അക്രമം മാത്രമാണ്.