അർഎസ്എസ് നരനായാട്ട് അവസാനിപ്പിക്കുക: എസ്എഫ്ഐ

0
124

ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക.വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.

വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ തയ്യാറായ സംഘപരിവാർ ഗുണ്ടകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.

അതേസമയം അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.അ​തേ​സ​മ​യം, അ​ഭി​മ​ന്യു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ദ​ർ​ശ്, കാ​ശി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കു​ണ്ട്.