കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകളുടെ അരുംകൊലയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

0
78

കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസിന്‍റെ അരുംകൊലയില്‍ പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്ഐ. ആലപ്പു‍ഴ വള്ളികുന്നം പടയണിവട്ടം സ്വദേശിയായ അഭിമന്യുവിനെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഉത്സവത്തിന്‍റെ മറവില്‍ കുത്തി കൊലപ്പെടുത്തിയത്.

മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അഭിമന്യുവിന്‍റെ ജ്യേഷ്ഠന്‍ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ അനന്തുവിനെ തേടിയെത്തിയ കൊലയാളി സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തയതെന്നും ഇന്നലെ പരുക്കേറ്റ രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്നതും ശ്രദ്ധേയമാണെന്ന് എ എ റഹീം പറഞ്ഞു.

എ എ റഹീമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

വിഷുദിനത്തിൽ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആർഎസ്എസ്. ആലപ്പുഴയിൽ DYFI, SFI പ്രവർത്തകനായ 15 വയസ്സുകാരൻ അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുതിയിരിക്കുന്നത്.

ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്.

എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ അരുംകൊലയിൽ പ്രതിഷേധിക്കുക – ഡിവൈഎഫ്ഐ.