കോവിഡ് വ്യാപനം ,നീറ്റ് പി.ജി പരീക്ഷ നീട്ടിവച്ചു

0
79

 

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു.ഈമാസം പതിനെട്ടിനായിരുന്നു നീറ്റ് പി.ജി പരീക്ഷ തീരുമാനിച്ചിരുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.