ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചനയിൽ സിബിഐ അന്വേഷണം

0
149

കുപ്രസിദ്ധമായ ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി.

മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ചാരക്കേസിലെ അന്വേഷണ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറണമെന്ന് നിർദേശം നൽകിയ സുപ്രീംകോടതി ജയിൻ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കർശന നിർദേശം നൽകി.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി റിപ്പോർട്ട് നമ്പിനാരായണനും കൈമാറില്ല. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് നമ്പിനാരായണനും പ്രതികരിച്ചു.