കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു ; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത

0
75

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങിയേക്കും. അടുത്തബാച്ച് വാക്സിൻ ഇന്ന്‌ എത്തിയാലേ ക്യാംപുകൾ പുനരാരംഭിക്കാനാകൂ.

തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ അഞ്ച് ജില്ലകളിൽ കൊവിഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നു. ക്രഷിങ് ദ കർവ്‌ പദ്ധതിയുടെ ഭാഗമായാണ്‌ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങിയത്‌ . എന്നാൽ വാക്‌സിൻ ക്ഷാമം തിരിച്ചടിയായി.

കൊവാക്‌സിന്റെ തുടർലഭ്യത സംബന്ധിച്ചു വ്യക്‌തയില്ലാത്തതിനാൽ നിലവിൽ കോവാക്‌സിൻ നൽകാൻ കഴിയില്ല. കോവാക്‌സിൻ ആദ്യ ഡോസ്‌ എടുത്തവർക്ക്‌ രണ്ടാം ഡോസ്‌ നൽകേണ്ടതും കോവാക്‌സിൻ തന്നെയാണ്‌. നിലവിലുള്ള കോവാക്‌സിൻ സ്‌റ്റോക്ക്‌ രണ്ടാംഡോസിനായി മാറ്റിവെയ്‌ക്കും.