കൊവിഡ് വ്യാപനം ; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

0
80

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് ആളുകളെയോ, വ്യാപനത്തിന് സംസ്ഥാന സര്‍ക്കാരുകളെയോ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് റാലിക്ക് പ്രോട്ടോക്കോള്‍ നിര്‍ബ്ബന്ധമാക്കണം. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി സൗജന്യ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണം.

പിഎം കെയര്‍ ഫണ്ടില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കണം. അവശ്യ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യാ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നും പ്രതിമാസം 7500രൂപ നല്‍കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.