വ​ള്ളി​കു​ന്ന​ത്തെ 15 വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

0
76

കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.അ​തേ​സ​മ​യം, അ​ഭി​മ​ന്യു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ദ​ർ​ശ്, കാ​ശി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കു​ണ്ട്.