മോദിയെയും മറ്റും വിട്ടയച്ച നടപടി : ഹർജി വീണ്ടും മാറ്റി

0
182

ഗുജറാത്ത് വർഗീയ കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്തു സാക്കിയ ജാഫ്രി നൽകിയ ഹർജി പരിഗണിക്കുന്നതു വീണ്ടും സുപ്രീം കോടതി മാറ്റി.

സാക്കിയ തന്നെ നൽകിയ കത്തു പരിഗണിച്ചാണ് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിയത്. കഴിഞ്ഞ തവണയും സാക്കിയയ്ക്കു വേണ്ടിയാണ് മാറ്റിയത്. സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ ഇഹ്സാൻ ജാഫ്രിയുൾപ്പെടെ 68 പേരാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.