Saturday
10 January 2026
20.8 C
Kerala
HomeKeralaമുസ്ലീം സ്ത്രീകൾക്ക് വിവാഹ മോചനത്തിന് വ്യക്തിനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ല: ഹൈക്കോടതി

മുസ്ലീം സ്ത്രീകൾക്ക് വിവാഹ മോചനത്തിന് വ്യക്തിനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ല: ഹൈക്കോടതി

മുസ്ലീം സ്ത്രീകൾക്ക് വിവാഹ മോചനത്തിന് വ്യക്തിനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താക്, സി.എസ്.ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെതാണ് വിധി.

രാജ്യത്ത് നിലവിലുള്ള, മുസ്ലീം സ്ത്രീകളുടെ വിവാഹ മോചന നിയമപ്രകാരം മാത്രമേ വിവാഹമോചനം പാടുള്ളു എന്ന നിയമ വ്യവസ്ഥ തിരുത്തുന്നതാണ് സുപ്രധാന വിധി. മൊഴിചൊല്ലാൻ സ്ത്രീകൾക്കും അവകാശം നൽകുന്ന വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ സാധുവാണന്നാണ് കോടതി വിധി.

ഇതോടെ വിവാഹ മോചനത്തിന് മുസ്ലീം സ്റ്റികൾകം മുൻകൈ എടുക്കാമെന്ന നിലയായി. ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ച് വിധി.

RELATED ARTICLES

Most Popular

Recent Comments