അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണമെന്ന് സുപ്രീംകോടതി

0
116

ഒരോ സംസ്ഥാനത്തെയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതി. കോവിഡിൽ ഏറ്റവും കഷ്ടത്തിലായത്‌ അതിഥിത്തൊഴിലാളികളുടെ മക്കളാണെന്നും അവർക്കായി ആശ്വാസനടപടി വേണമെന്നുമുള്ള ഹർജിയിലാണ്‌ കോടതി ഇടപെടൽ.

എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേർക്കാനും പ്രതികരണം തേടാനും ചീഫ് ‌ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിർദേശിച്ചു. രാജ്യവ്യാപക കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ദുരിതം വലിയ ചർച്ചയായി.

അതിഥിത്തൊഴിലാളികൾക്കായി ചില ആശ്വാസ നടപടി ഉണ്ടായെങ്കിലും സ്‌ത്രീകളെയും കുട്ടികളെയും പരിഗണിച്ചില്ലെന്നാണ്‌ ഹർജിക്കാരായ ചൈൽഡ്‌ റൈറ്റ്‌സ്‌ ട്രസ്റ്റിന്റെ വാദം. കുട്ടികളുടെ മൗലികാവകാശം ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.