സംസ്ഥാനത്ത് വെള്ളക്കരം വർധന നിലവിൽ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി

0
81

സംസ്ഥാനത്ത് വെള്ളക്കരം വർധന നിലവിൽ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി. രഹസ്യമായി വെള്ളക്കരം വർധനയെന്ന പ്രചരണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

വാട്ടർ അതോറിറ്റി വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എങ്കിലും വെള്ളത്തിന്റെ നിരക്ക് ഉടൻ കൂട്ടാൻ തീരുമില്ല. വെള്ളക്കരം കൂട്ടണമെന്ന നിർദ്ദേശം നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്.

മന്ത്രിസഭ ചർച്ച ചെയ്ത ശേഷമേ അത്തരമൊരു തീരുമാനമെടുക്കൂ. മറിച്ചുള്ള വാർത്തകൾ അവാസ്തവമാണെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.