ഡോ. എന്‍ നാരായണന്‍ നായരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

0
71

നിയമവിദഗ്ധന്‍ ഡോ. എന്‍ നാരായണന്‍ നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിയമപഠന മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമായിരുന്നു നാരായണന്‍ നായരെന്ന് മുഖ്യമന്ത്രി. സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടമെന്നും മുഖ്യമന്ത്രി കുറിച്ചു.

സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.