കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട

0
78

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട.മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്.

ഫറൂഖ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ലഹരി മരുന്ന് എത്തിച്ചത് ആന്ധ്രയിലെ വിജയവാഡയിൽ നിന്നാണെന്ന് വിവരം ലഭിച്ചു.

നിശാപാർട്ടിക്ക് വേണ്ടിയാണ് ലഹരി മരുന്നുകള്‍ എത്തിച്ചതെന്നാണ് മൊ‍ഴി നല്‍കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനും പദ്ധതിയിട്ടതായി സൂചന.