ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും ; വോട്ടെടുപ്പ് 17 ന്

0
181

ബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തിൽ സീതാകുൽച്ചിലെ വെടിവെപ്പ് തന്നെയാണ് പ്രധാന പ്രചാരണ വിഷയം.അതേ സമയം ശക്തമായ സ്ഥാനാർത്ഥികളാണ് സിപിഐഎം നേതൃത്വം നൽകുന്ന സംയുക്ത മോർച്ചക്ക് വേണ്ടി മത്സര രംഗത്തുള്ളത്ത്.

മുതിർന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ, രാമാ ബിശ്വാസ് ഉൾപ്പെടെയുള്ളവരാണ് സിപിഐഎമ്മിന്റെ സ്ഥാനാർഥികൾ.45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. ആദ്യ നാല് ഘട്ടങ്ങളിലായി 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്.

നാളെ പ്രചാരണം പൂർത്തിയാകാനിരിക്കെ ശക്തമായ വാക്പോരാണ് മുന്നണികൾ തമ്മിൽ. നാലാം ഘട്ടത്തിലെ അക്രമസംഭവങ്ങളിൽ ബിജെപിയെന്ന ആരോപണവുമായാണ് തൃണമൂൽ പ്രചാരണം.

അതേ സമയം സീതാക്കുൽച്ചിയിൽ ഉണ്ടായ വെടിവെപ്പ് സംബന്ധിച്ചു നടത്തിയ പരാമർശത്തെ തുടർന്ന് ബിജെപി നേതാവ് രാഹുൽ സിൻഹയെ വിലക്കുകയും, ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

ബിജെപി തൃണമൂൽ പാർട്ടികൾ അക്രമങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇത്തവണ തിരിച്ചുവരവിന്റെ പ്രതീക്ഷകളാണ് ഇടത് പക്ഷം മുന്നോട്ട് വെക്കുന്നത്. സിപിഐഎം നേതൃത്വം നൽകുന്ന സംയുക്ത മോർച്ചയുടെ പ്രചാരണ പരിപാടികളിൽ വൻ ജനപങ്കാളിതമാണ് കാണാൻ കഴിയുന്നത്.

നിരവധി യുവാക്കൾക്ക് അവസരം നൽകിയാണ് ഇടത് പക്ഷം പോരാട്ടത്തിനിറങ്ങിയത്. സിംഗൂരിൽ ഉൾപ്പെടെ വാക്കിയ മുന്നേറ്റയമുണ്ടക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

സിപിഐഎം മുതിർന്ന നേതാവും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ മേയറും കൂടിയായ അശോക് ഭട്ടാചാര്യ ഇത്തവണ സിലിഗുരി മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്.

ജയസാധ്യത ഏറെയുള്ള സ്ഥാനാർത്ഥിയാണ് അശോക് ഭട്ടാചാര്യ.ദക്ഷിണ രണാഘട്ടിൽ നിന്നും രാമാ ബിശ്വാസ് വീണ്ടും ജനവിധി തേടുന്നുണ്ട്. അഞ്ചാംഘട്ടത്തിൽ 44 സീറ്റുകളിൽ 23 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്.