മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ,സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും

0
88

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ. ബുധനാഴ്ച രാത്രി എട്ട് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ban,maharashtra,night essential services,മഹാരാഷ്ട്ര

സംസ്ഥാനം മുഴുവൻ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗൺ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ്താക്കറെ വ്യക്തമാക്കി.രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ.

ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. നാലു പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി.