നാളെ വിഷു : മുഖ്യമന്ത്രി ആശംസകൾ നേർന്നു

0
143

നാളെ വിഷു .വിഷുക്കണി ദർശനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. ക്ഷേത്രങ്ങളും ഇതിനായി ഒരുങ്ങി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ വിഷുക്കണി ദർശനം.​ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ രണ്ടരക്ക് ആരംഭിക്കും.

കോവിഡ് നിയന്ത്രണമുളളതിനാൽ നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.എന്നാൽ പുറത്തുനിന്ന് തൊഴാൻ അവസരമുണ്ടാകും.തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നാളെ പുലർച്ചെ 3 മണിമുതൽ 4.30 വരെ വിഷുക്കണി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസകൾ നേർന്നു.

രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂർണ്ണമായ മൂല്യങ്ങൾ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. എല്ലാ ഭേദ ചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.