ക്രൈം നന്ദകുമാറിനെതിരെ സ്പീക്കർ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു

0
82

ക്രൈം നന്ദകുമാറിനെതിരെ സ്പീക്കർ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.
സ്പീക്കർ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയിൽ ക്രൈം സ്‌റ്റോറി യിലൂടെയും, ഓൺലൈൻ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കർ നോട്ടീസ് നൽകിയത്.

നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനകം, സാമൂഹിക മാധ്യമത്തിലൂടെ ക്രൈം നന്ദകുമാർ, സ്പീക്കർക്കെതിരെ, അപവാദപ്രചരണം നടത്തിയ ലേഖനവും, വീഡിയോയും പിൻവലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.