24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു

0
72

24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഒരു വർഷക്കാലത്തേക്കാണ് അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുന്നത്.

2022 ന് മെയ് 14 വരെ അദ്ദേഹത്തിന് ഔദ്യോഗിക കാലാവധിയുണ്ട്.നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലയുള്ള സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം സുശീൽ ചന്ദ്രയുടെ കീഴിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.