റഷ്യയിലെ സെന്റ്. പീറ്റേഴ്സ്ബർഗിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം. നേവ നദിക്കരയിലെ നേവ്സ്കയ മാനു ഫാക്ടുറ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നാൽപ്പതോളം പേരെ പുറത്തെത്തിച്ചു. കെട്ടിടത്തിന് സമീപമുള്ള ഹോട്ടലിലെ താമസക്കാരെയും പൂർണമായി ഒഴിപ്പിച്ചു.
തീ കെട്ടിടത്തിന് സമീപത്തെ മരങ്ങളിലേക്കും പടർന്നു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സൈനിക ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമം തുടരുന്നത്.