Friday
9 January 2026
16.8 C
Kerala
HomeKeralaമന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

മന്ത്രി ജലീലിന്റെ രാജി ധീരമായ നടപടി : ഐ.എന്‍.എല്‍

ലോകായുക്തയുടെ പരാമര്‍ശത്തെ മുഖവിലക്കെടുത്ത് മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ലോകായുക്തയുടെ നടപടി അപ്പീലില്‍ ചോദ്യം ചെയ്യാവുന്നതേയുള്ളൂ.
ജലീല്‍ തന്നെ സൂചിപ്പിച്ചത് പോലെ അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി പ്രതിപക്ഷം, വിശിഷ്യാ മുസ്ലിം ലീഗ് വര്‍ഷങ്ങളായി പിന്നാലെ ഓടുന്നുണ്ടായിരുന്നു. കാരണം ജലീല്‍ മുസ്ലിം ലീഗിന് ഏല്‍പിച്ച പ്രഹരം ഇപ്പോഴും ആ പാര്‍ട്ടിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല.

യു.ഡി.എഫിന് വേണ്ടി ഓശാന പാടുന്ന ഒരു വിഭാഗം മാധ്യമങ്ങളും ജലീലിനെ രാഷ്ട്രീയമായി കൊല്ലാന്‍ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കുന്നതായി നാം കണ്ടു. ലോകായുക്തയുടെയോ കോടതികളുടെയോ വിമര്‍ശനങ്ങള്‍ കീശയിലിട്ട് മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന യു.ഡി.എഫ് പാരമ്പര്യം ജലീല്‍ പിന്തുടരാതിരുന്നത് നല്ല കീഴ്‌വഴക്കമായി.

രാഷ്ട്രീയത്തില്‍ സൂക്ഷ്മതയും അവധാനതയും മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യതയാണ് ഇത്തരം സംഭവങ്ങള്‍ എല്ലാവരെയും ഓര്‍മിപ്പിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments