അനധികൃത സ്വത്ത് സമ്പാദനം : കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി മാറ്റി

0
71

കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി. 23ന് കേസ് പരിഗണിക്കും. വിജിലന്‍സ് കോടതി ജഡ്ജി അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

കെ.എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വസ്തുത റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ഉച്ചക്കു ശേഷം സമർപ്പിക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ നടന്ന പരിശോധനയില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. ഈ വിവരങ്ങളും വസ്തുത റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതുണ്ട്. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ കറന്‍സിയുടെ സീരിയല്‍ നമ്പറുകളെടുക്കേണ്ടതുണ്ട്. അതിനു ശേഷമേ വസ്തതുത റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

കേസില്‍ എഫ്‌ഐആര്‍ ഇട്ട വിവരം അറിയിക്കാനാണ് വിജിലന്‍സ് കോടതിയിലെത്തിയത്. കെ. എം ഷാജിക്കെതിരേ എഫ്‌ഐആര്‍ ഇടണമെന്നായിരുന്നു പരാതി നല്‍കിയ അഭിഭാഷകന്റ ആവശ്യം. അത് വിജിലന്‍സിന് തീരുമാനിക്കാമെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു.