ബാബ്‌റിമസ്‌ജിദ് ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ് ഉപലോകായുക്തയായി നിയമിച്ചു.
ആറ്‌മാസം മുമ്പാണ് ലഖ്‌നൗ പ്രത്യേകകോടതി ജഡ്‌ജിയായിരുന്ന സുരേന്ദ്രകുമാർ യാദവ് മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ 32 പ്രതികളെ ബാബ്‌റിമസ്‌ജിദ് ഗൂഢാലോചനക്കേസിൽ വെറുതെവിട്ടത്.
ഗൂഢാലോചന തെളിയിക്കാൻ മതിയായ തെളിവ് ഇല്ലെന്നായിരുന്നു ജഡ്‌ജിയുടെ നിരീക്ഷണം. ഏപ്രിൽ ആറിന് സുരേന്ദ്രകുമാർ യാദവിനെ ഉപലോകായുക്തയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങി. തിങ്കളാഴ്‌ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അദ്ദേഹം അധികാരമേറ്റു. ആറുവർഷം സേവനകാലയളവുണ്ട്