Wednesday
17 December 2025
30.8 C
Kerala
HomeKeralaകോഴിക്കോട് കരുമലയിൽ വീണ്ടും യുഡിഎഫ് അതിക്രമം ; ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് കരുമലയിൽ വീണ്ടും യുഡിഎഫ് അതിക്രമം ; ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് കരുമലയിൽ വീണ്ടും യു ഡി എഫ് അതിക്രമം. സി പി ഐ (എം) തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്.

രാത്രി ഒന്നരയോടെ ഉണ്ടായ തീപിടിത്തത്തിൽ സി പി ഐ (എം) ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ചാരിറ്റി ഉപകരണങ്ങൾ കത്തി നശിച്ചു.

വീൽ ചെയറുകൾ, കസേരകൾ, എന്നിവക്കൊപ്പം ഓഫീസിൽ സൂക്ഷിച്ചിരുന്ന കൊടി തോരണങ്ങളും കത്തിനശിച്ചു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്.

ബൈക്കിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരുമലയിലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ യുഡിഎഫ് പ്രകടനത്തിൽ നിന്ന് കല്ലേറ് ഉണ്ടായിരുന്നു. 3 വനിതാ പ്രവർത്തകർ ഉൾപ്പടെ 9 പേർക്കാണ് ഇതിൽ പരിക്കേറ്റത്.

RELATED ARTICLES

Most Popular

Recent Comments