പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര

0
76

പാനൂർ പുല്ലൂക്കര മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആഹ്വാനവുമായി ഇന്ന് എൽ ഡി എഫ് നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര.

യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യു ഡി എഫ് നീക്കം ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.

ഉച്ചയ്ക്ക് 2.30 ന് കടവത്തൂരിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമാധാന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നടക്കുന്ന സമാപന യോഗം പേരിങ്ങത്തൂരിൽ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ മുക്കിൽ പീടികയിൽ സംസാരിക്കും.