ലോകായുക്ത ഉത്തരവ് നിയമപരമല്ല; കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി

0
85

ലോകായുക്ത വിധി ചോദ്യം ചെയ്‌ത് മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് പി ബി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് ഹർജി ചൊവ്വാഴ് പരിഗണിക്കും. ലോകായുക്ത നിയമം അനുശാസിക്കുന്ന പ്രകാരമുള്ള അന്വേഷണം നടത്താതെയുള്ള ഉത്തരവ് നിയമപരമല്ലന്ന് ഹർജിയിൽ പറയുന്നു.

ലോകായുക്തയിൽ ലഭിക്കുന്ന പരാതിയിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ വ്യവസ്ഥ ചെയ്‌തിട്ടില്ലാത്തതിനാൽ ചട്ടലംഘനം ഉണ്ടായതായി പറയാനാവില്ലന്ന് അഡ്വ .പി സി ശശിധരൻ മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.