യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവം: അന്വേഷണം തുടരുന്നു

0
73

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.

എംഎ യൂസഫലിയും,ഭാര്യയും ജീവനക്കാരും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ ആരോഗ്യനില തൃപ്തികരണമാണ്. ഇവർ നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇവർ ഇന്ന് ആശുപത്രി വിടും.