അഞ്ചലിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊല്ലാൻ കോൺഗ്രസ്‌ ശ്രമം

0
77

അഞ്ചൽ പാണയത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. വഴിത്തർക്കത്തിൽ മധ്യസ്ഥതയ്ക്കെത്തിയ പാണയം ബ്രാഞ്ച് സെക്രട്ടറി ഷിബുവിനെയാണ് കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ അനീഷ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. പരിക്കേറ്റ ഷിബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർഷങ്ങളായി രണ്ടുകുടുംബങ്ങൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാനെത്തിയതായിരുന്നു ഷിബു. ഈ സമയം രാഷ്ട്രീയവൈരാഗ്യമുണ്ടായിരുന്ന അനീഷ്‌ ഷിബുവിനു‌ നേരെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.

ഷിബു ആദ്യ കുത്ത്‌ തടഞ്ഞെങ്കിലും അനീഷിന്റെ വീണ്ടുമുള്ള ആക്രമണത്തിൽ‌ മുതുകിൽ കുത്തേറ്റു. അനീഷ് മുമ്പും‌ നിരവധി കേസുകളിൽ പ്രതിയാണ്‌. സംഭവത്തിൽ ഏരൂർ പൊലീസ്‌ കേസെടുത്തു.