Wednesday
17 December 2025
24.8 C
Kerala
HomeKeralaരാജ്യസഭാ തെരഞ്ഞെടുപ്പ്:  ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് എ.വിജയരാഘവൻ

രാജ്യസഭാ തെരഞ്ഞെടുപ്പ്:  ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് എ.വിജയരാഘവൻ

ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടി പൂർത്തീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ.

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും വിജയരാഘവൻ പറഞ്ഞു.

ബി.ജെ.പിയുടെ താൽപ്പര്യമനുസരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര നിയമമന്ത്രാലയം നടത്തിയത്. കേന്ദ്രഗവൺമെന്റിന്റെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങുകയാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

 

RELATED ARTICLES

Most Popular

Recent Comments