അരിയിൽ സിപിഐ എം നേതാവിനെതിരെ കൊലവിളി, 50 ലീഗുകാർക്കെതിരെ കേസ്

0
87

അരിയിൽ സിപിഐ എം നേതാവിനെതിരെ കൊലവിളി പ്രകടനം നടത്തിയ മുസ്ലിംലീഗുകാർക്കെതിരെ കേസെടുത്തു. സിപിഐ എം അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു വി വേണുവിനെതിരെയാണ് ലീഗുകാർ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് അരിയിൽനിന്ന് മുള്ളൂൽ ഭാഗത്തേക്ക് പ്രകടനം നടത്തിയത്.

ഡിവൈഎസ്‌പിക്ക്‌ നൽകിയ പരാതിലാണ് കേസെടുത്തത്. പട്ടുവം പഞ്ചായത്തംഗം കല്ലിങ്കീൽ നാസർ, പി ഷഫീഖ്, അവരക്കൻ അഷറഫ്, ചാലിൽ ഇബ്രാഹിംകുട്ടി, ടി പി റഷീദ്, എം അഷറഫ്, മുനീർ എന്നിവരുൾപ്പെടെ 50 ലീഗുകാർക്കെതിരെയാണ് കേസെടുത്തത്.