Saturday
10 January 2026
26.8 C
Kerala
HomeIndiaഅസമിൽ 4 ബൂത്തിൽ 20ന് റീപോളിങ്

അസമിൽ 4 ബൂത്തിൽ 20ന് റീപോളിങ്

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്ന്‌ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രം പിടികൂടിയ മണ്ഡലത്തിലടക്കം നാലിടത്ത്‌ 20ന്‌ റീപോളിങ്. ഏപ്രിൽ ഒന്നിന്‌ രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടന്ന രതബാരി, സോനായ്‌, ഹഫ്‌ലോങ്‌ മണ്ഡലങ്ങളിലെ പോളിങ്‌ സ്‌റ്റേഷനുകളിലാണ്‌ റീപോളിങ്‌.

രതബാരി എസ്‌സി മണ്ഡലത്തിലെ 149-ാം നമ്പർ ഇന്ദിര എംവി സ്‌കൂളിലെ പോളിങ്‌ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ ഇവിഎം ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പോൾ എംഎൽഎയുടെ വാഹനത്തിൽ കൊണ്ടുപോയപ്പോഴാണ്‌ നാട്ടുകാർ പിടിച്ചത്‌.

‌ഹഫ്‌ലോങ്ങിൽ 90 വോട്ടർമാർ മാത്രമുള്ള ഖോത്‌ലിർ എൽപി സ്‌കൂളിലെ ഉപ‌ ബൂത്തിൽ 171 വോട്ടുരേഖപ്പെടുത്തിയിരുന്നു. മൗൽദാം എൽപി സ്‌കൂളിലെ പ്രധാന പോളിങ്‌ ബൂത്തിലെ വോട്ടർമാരെ ഉപ ബൂത്തിൽ വോട്ടുചെയ്യാൻ അനുവദിക്കുകയായിരുന്നു.

സോനായ്‌ മണ്ഡലത്തിലെ മധ്യ ധനേഹോരി എൽപി സ്‌കൂളിലെ ബൂത്തിൽ വെടിവയ്‌പിൽ മൂന്നുപേർക്ക്‌ പരിക്കേറ്റിരുന്നു. ഈ നാല്‌ ബൂത്തിലാണ്‌ റീപോളിങ്‌.

RELATED ARTICLES

Most Popular

Recent Comments